എന്റെ പ്രണയം
എന്റെ പ്രണയം ..
നിന്റെ ചന്തത്തിന്റെ സ്പന്ദത്തിലുലഞ്ഞ
നേത്രനാഡിയോടായിരുന്നു..
നിന്റെ കൊഞ്ചലിന്റെ മൊഞ്ച് മൊഴിഞ്ഞ
കാതിനോടായിരുന്നു.
നിന്നെത്തേടി ഞാന്‍ നടത്തിയ
യാത്രകളോടായിരുന്നു
നിന്നോടുള്ള
എന്റെ
പ്രണയത്തോടായിരുന്നു....!
നിന്നെത്തേടിയ യാത്രകതെള്‍
ലക്ഷ്യമറിയാതെ
നാല്‍ക്കവലകളില്‍ തൂങ്ങിച്ചത്തപ്പോളറിഞ്ഞു;
നീ
മിഥ്യയായിരുന്നു.
മായയായിരുന്നു
പകലിരവു ഭേദമില്ലാത്ത
ഒരു കിനാവായിരുന്നു...!
എന്കിലും എന്നെ ഇടയ്കിടെ പറ്റിക്കുന്നു-
ഡെയ്ഷാ വു......!!
(ഡെയ്ഷാ വു (Deja vu) - ഒരു സമ്ഭവം മുമ്പ് (സ്വപ്നത്തിലോ നേരിട്ടോ) കണ്ടു എന്ന മിഥ്യാ ധാരണ.)
നിന്റെ ചന്തത്തിന്റെ സ്പന്ദത്തിലുലഞ്ഞ
നേത്രനാഡിയോടായിരുന്നു..
നിന്റെ കൊഞ്ചലിന്റെ മൊഞ്ച് മൊഴിഞ്ഞ
കാതിനോടായിരുന്നു.
നിന്നെത്തേടി ഞാന്‍ നടത്തിയ
യാത്രകളോടായിരുന്നു
നിന്നോടുള്ള
എന്റെ
പ്രണയത്തോടായിരുന്നു....!
നിന്നെത്തേടിയ യാത്രകതെള്‍
ലക്ഷ്യമറിയാതെ
നാല്‍ക്കവലകളില്‍ തൂങ്ങിച്ചത്തപ്പോളറിഞ്ഞു;
നീ
മിഥ്യയായിരുന്നു.
മായയായിരുന്നു
പകലിരവു ഭേദമില്ലാത്ത
ഒരു കിനാവായിരുന്നു...!
എന്കിലും എന്നെ ഇടയ്കിടെ പറ്റിക്കുന്നു-
ഡെയ്ഷാ വു......!!
(ഡെയ്ഷാ വു (Deja vu) - ഒരു സമ്ഭവം മുമ്പ് (സ്വപ്നത്തിലോ നേരിട്ടോ) കണ്ടു എന്ന മിഥ്യാ ധാരണ.)
Comments
Post a Comment