നിന്നോടു തന്നെയാ...!
എന്റെ പ്രണയത്തിനു വേണ്ടിയൊരുക്കിയ ബലിച്ചോറ് ഇന്നലെയാണു ഞാന്‍
ചവുട്ടിത്തെറിപ്പിച്ചത്. കൊന്നു കുഴിച്ചുമൂടുന്തോറും
അതുണര്‍ന്നെണീക്കുന്നു. രാത്രികളില്‍ കുഴിമാടങ്ങളില്‍ നിന്നും
പുറത്തുവന്ന് ഉറക്കം കെടുത്തുന്നു. ഏകാന്തതയോടുള്ള എന്റെ കൂട്ടുകെട്ടിനെ
കൂട്ടുപിടിച്ച് നിശബ്ദതയുടെ താളവുമായി ചിന്തകളിലേക്ക് പറന്നുവരുന്നു
കൗമാരപ്രണയം..., അതു പൂമ്പാറ്റയെപ്പോലത്രെ!! ഏറ്റവും മനോഹരം , നിഷ്കളങ്കം !! ജീവിതം പക്...ഷേ കുറഞ്ഞ നാളുകളത്രെ..
ഇല്ല, തര്‍ക്കങ്ങള്‍ക്കില്ല..
എങ്കിലും വര്‍ണാഭമായ വസന്തങ്ങളിലേക്ക് എന്നെയും കൊണ്ട് പറന്ന നിന്നോടെനിക്കാദരവാണ്.
.
ചിലപ്പോളിഷ്ടവും ചിലപ്പോള്‍ നിരാശയും തോന്നുന്നു. നിനക്കുമുന്നിലെന്നും നൂലുപോലുലഞ്ഞ എന്റെ നട്ടെല്ലിനെക്കുറിച്ചോര്ക്കുമ് പോള്‍. നോട്ടങ്ങള്‍ക്കുമുന്നില്‍ തോറ്റു
തൊപ്പിയിട്ട നിമിഷങ്ങളെക്കുറിച്ചോര്ക്കുമ്പ ോള്...പറയാതെ
പോയതിനെക്കുറിച്ചൊക്കെയോര്ക്കു മ്പോള്‍..
ഈ കുറിപ്പ് നീയും വായിച്ചേക്കാം.
ഏതെങ്കിലും ഒരു പടുങ്ങോധരനെക്കുറിച്ചു നീയും അപ്പോള്‍ ചിന്തിക്കും, ഉറപ്പ് !! അന്നേരവും നീ അറിയാതെ പോകുന്ന ഒരു സത്യമുണ്ട് ; ഞാനിത്ര നേരം പറഞ്ഞുകൊണ്ടിരുന്നതും നീ കേട്ടുകൊണ്ടിരുന്നതും നിനക്കറിയാത്ത നിന്നെക്കുറിച്ചാണെന്ന്..
അഥവാ; അതു നീ അറിഞ്ഞിരുന്നെങ്കില്‍ ...; ഇതു വായിക്കുന്നേരം ...
ആത്മാര്‍ത്ഥതയുടെ ഒരു കണിക പോലുമില്ലാത്ത ദേഷ്യം നിനക്കു തോന്നും ! അര്‍ത്ഥമില്ലാത്തൊരവജ്ഞ നിനക്കെന്നോടു തോന്നും ..
അതെല്ലാം മുന്നില്‍ കണ്ടൂകൊണ്ടു തന്നെ; പറഞ്ഞു പഴകിയ ആ കള്ളത്തരം ഞാന്‍ വീണ്ടുമാവര്‍ത്തിക്കട്ടെ;
നീ എന്റെ സുഹ്ര്ത്താണ്! ഒരു നല്ല സുഹ്ര്ത്ത്.. സുഹ്ര്ത്ത് മാത്രം !!!
കൗമാരപ്രണയം..., അതു പൂമ്പാറ്റയെപ്പോലത്രെ!! ഏറ്റവും മനോഹരം , നിഷ്കളങ്കം !! ജീവിതം പക്...ഷേ കുറഞ്ഞ നാളുകളത്രെ..
ഇല്ല, തര്‍ക്കങ്ങള്‍ക്കില്ല..
എങ്കിലും വര്‍ണാഭമായ വസന്തങ്ങളിലേക്ക് എന്നെയും കൊണ്ട് പറന്ന നിന്നോടെനിക്കാദരവാണ്.
.
ചിലപ്പോളിഷ്ടവും ചിലപ്പോള്‍ നിരാശയും തോന്നുന്നു. നിനക്കുമുന്നിലെന്നും നൂലുപോലുലഞ്ഞ എന്റെ നട്ടെല്ലിനെക്കുറിച്ചോര്ക്കുമ്
ഈ കുറിപ്പ് നീയും വായിച്ചേക്കാം.
ഏതെങ്കിലും ഒരു പടുങ്ങോധരനെക്കുറിച്ചു നീയും അപ്പോള്‍ ചിന്തിക്കും, ഉറപ്പ് !! അന്നേരവും നീ അറിയാതെ പോകുന്ന ഒരു സത്യമുണ്ട് ; ഞാനിത്ര നേരം പറഞ്ഞുകൊണ്ടിരുന്നതും നീ കേട്ടുകൊണ്ടിരുന്നതും നിനക്കറിയാത്ത നിന്നെക്കുറിച്ചാണെന്ന്..
അഥവാ; അതു നീ അറിഞ്ഞിരുന്നെങ്കില്‍ ...; ഇതു വായിക്കുന്നേരം ...
ആത്മാര്‍ത്ഥതയുടെ ഒരു കണിക പോലുമില്ലാത്ത ദേഷ്യം നിനക്കു തോന്നും ! അര്‍ത്ഥമില്ലാത്തൊരവജ്ഞ നിനക്കെന്നോടു തോന്നും ..
അതെല്ലാം മുന്നില്‍ കണ്ടൂകൊണ്ടു തന്നെ; പറഞ്ഞു പഴകിയ ആ കള്ളത്തരം ഞാന്‍ വീണ്ടുമാവര്‍ത്തിക്കട്ടെ;
നീ എന്റെ സുഹ്ര്ത്താണ്! ഒരു നല്ല സുഹ്ര്ത്ത്.. സുഹ്ര്ത്ത് മാത്രം !!!
ഈ വരികളിൽ ഞാനെന്നെ കാണുന്നു. വളരെ നന്നായിട്ടുണ്ട്..
ReplyDeleteനന്ദി :)
Delete