ഭ്രാന്ത്
നടന്നു തുടങ്ങിയപ്പോള്‍
കാലടികള്‍ക്കിടയിലകലം കൂടാതിരിക്കാന്‍
അമ്മയൊരു ചങ്ങലയിട്ടിരുന്നു.
തീവണ്ടിയില്‍
മുന്നിലെ സീറ്റിലിരുന്ന മാമനോടു ചിരിച്ചപ്പോള്‍
അച്ഛനിട്ട ചങ്ങല വലിഞ്ഞു
അക്ഷരങ്ങളില്‍ പൊതിഞ്ഞ കള്ളത്തരങ്ങളെ
കാണാനാഞ്ഞപ്പോള്‍
... മാഷിട്ട ചങ്ങല പുറത്തു മുറുകി
ഒടുക്കം
ഒന്നു കുതറി
അലറി.
ചങ്ങലയറ്റു.
കരച്ചിലടക്കി അമ്മയും
സഹതാപത്തോടെ മാഷും
ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു
"എനിയ്ക്ക് ഭ്രാന്താണ്"
കാലടികള്‍ക്കിടയിലകലം കൂടാതിരിക്കാന്‍
അമ്മയൊരു ചങ്ങലയിട്ടിരുന്നു.
തീവണ്ടിയില്‍
മുന്നിലെ സീറ്റിലിരുന്ന മാമനോടു ചിരിച്ചപ്പോള്‍
അച്ഛനിട്ട ചങ്ങല വലിഞ്ഞു
അക്ഷരങ്ങളില്‍ പൊതിഞ്ഞ കള്ളത്തരങ്ങളെ
കാണാനാഞ്ഞപ്പോള്‍
... മാഷിട്ട ചങ്ങല പുറത്തു മുറുകി
ഒടുക്കം
ഒന്നു കുതറി
അലറി.
ചങ്ങലയറ്റു.
കരച്ചിലടക്കി അമ്മയും
സഹതാപത്തോടെ മാഷും
ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു
"എനിയ്ക്ക് ഭ്രാന്താണ്"
ഇഷ്ട്ടമായി ആസാദ് :) .. ചങ്ങലകള്‍ എല്ലാം പൊട്ടിച്ചെറിയാന്‍ കഴിയട്ടെ ആസാദിന്‍റെ ചിന്തകള്‍ക്കും അക്ഷരങ്ങള്‍ക്കും.
ReplyDeleteInsanity is really wonderful, as far as a person is concerned. But we all have to be sane when we reckon others :(
Deletethank you very much for walking through this less traveled path of my crazy thoughts! I never knew someone will come here once!
Delete