മരണാനന്തരം

എനിക്കൊരിക്കല്‍ വായിക്കണം
അഗ്രസന്ധാനി...
എന്നെക്കുറിച്ചെഴുതിയ
നേരുള്ള കവിത..

അന്ന് ;

സ്വര്‍ഗ്ഗജീവിതത്തിന്റെ
ഭ്രാന്തമായ ആവേശവുമായ്
ഞാന്‍ വരുമ്പോള്‍ ;

ഉറക്കെ വായിക്കുക; ചിത്രഗുപ്താ.
അക്ഷസ്ഫുടതയോടേ
എന്റെ പാപങ്ങളെ....

എനിക്കറിയണം ; ഞാനാരായിരുന്നെന്ന്!

ഇരുപത്തിയൊന്നു നരകങ്ങളില്‍
അവസാനത്തേതിലേക്കെന്നെ എറിയുക;

തിരിച്ചയയ്കരുതിങ്ങോട്ട് ;
ദുരയും ചതിയും കള്ളവും പഠിക്കാന്‍
എനിക്കീ പാഠശാലയില്‍..

വേണ്ടാ...!

# സമര്‍പ്പണം : കരിങ്കണ്ണിയുടെ മേലേ കല്ലുവച്ച് നിലത്തരച്ചുകൊല്ലാന്‍ പഠിപ്പിച്ച എന്റെ പഴയ ചങ്ങാതിക്ക്. കാലില്‍ കടിച്ചു നോവിച്ചതിന്റെ വേദനയില്‍; ഇന്നലെ ഞാനൊന്നിനെ കൊന്നു. രാത്രി സ്വപ്നത്തില്‍  പോത്തിന്‍ പുറത്ത് വന്നയാള്‍ക്ക് വഴികാണിച്ചത് ഒരു കരിങ്കണ്ണിയായിരുന്നു!!

Comments