Monday, September 30, 2013

ജാതിരാഷ്ട്രീയക്കാലത്തെ പ്രണയം

ഇളവരസന്റെ മുഖം മറക്കാന്‍ കഴിയുന്നില്ലജാതി വ്യവസ്ഥയുടെ അവസാനത്തെ രക്തസാക്ഷിയായിരുന്നു അയാള്‍അയാളുടെ പ്രണയവും.ജാതിയും രാഷ്ട്രീയവും ഇന്ത്യന്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടുകെട്ട്ഒരു പ്രണയത്തെ തൂക്കിക്കൊല്ലുകയായിരുന്നു തമിഴ്ന്നാട്ടിലെ ധര്‍മ്മപുരിയില്‍.

ഒരേ നഗരത്തിലെ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച രണ്ടുപേര്‍ ഇളവരസനും ദിവ്യയും അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍രണ്ടുപേരും ജോലിനേടിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുപക്ഷേ അവര്‍ക്ക് പോരാടേണ്ടി വന്നത് അവരുടെ കുടുംബങ്ങളോടു മാത്രമായിരുന്നില്ലജാതിവ്യവസ്ഥയോടൂം ഒരു രാഷ്ട്രീയ പാര്‍ട്ടിയൊടുമായിരുന്നുദിവ്യയ്ക്ക് നഷ്ടമായത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുരുഷന്മാരെയാണ്ആദ്യം അവളുടെ വിവാഹവാര്‍ത്തയറിഞ്ഞ് ആത്മഹത്യചെയ്ത പിതാവിനെപിന്നെ ഒരുമിച്ച് ജീവിക്കാനാവില്ലെന്നുറപ്പായപ്പോള്‍ തീവണ്ടിപ്പാളത്തില്‍ മരണത്തെ പുല്‍കിയ ഭര്‍ത്താവിനെഇളവരസനു നഷ്ടമായത് സ്വന്തം പ്രണയവും ജീവനും.

ഒരു വിവാഹത്തിന്റെ പേരില്‍ ഒരു ദലിത് കോളനി മുഴുവനായാണ് തീവച്ച് നശിപ്പിക്കപ്പെട്ടത്രണ്ട് ജീവനാണു പൊലിഞ്ഞത് ഇത് വികസിക്കുന്ന ഇന്ത്യയുടെ നേര്‍ക്കാഴ്ച്ച.

നാളേറെയായിട്ടില്ല, 'ദുരഭിമാനക്കൊലഎന്ന വാക്ക് ദിനപത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കാത്ത ദിവസങ്ങളില്‍ നിന്ന്ആ വാക്ക് മാധ്യമങ്ങളില്‍ കാണാതായത് അവ ഇല്ലാതായതു കൊണ്ടല്ലഅവയ്ക്ക് വാര്‍ത്താപ്രാധാന്യം നഷ്ടമായതുകൊണ്ടാണ്പേരറിയാത്ത എത്രയോ ജീവിതങ്ങള്‍ ഇപ്പോഴും ജാതിക്കോമരങ്ങളുടെ വാളിന്നിരയാവുന്നു.


സത്യത്തിലിപ്പോള്‍  യുവാക്കള്‍ക്ക് പ്രണയിക്കാന്‍ പേടിയാണ്.

ഇളവരസനും ദുരഭിമാനക്കൊലകളും ചിന്തകളെ മഥിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായിസൗഹ്രിദസംഭാഷണങ്ങളില്‍ പലപ്പോഴും ആ വിഷയം കടന്നുവന്നുപ്രതികരണങ്ങള്‍ രസകരമായിരുന്നുജാതി ചോദിച്ചശേഷം പ്രണയിച്ചവരെ കണ്ടുഅതു തന്നെയായിരുന്നു എനിക്കും കിട്ടിയ ഉപദേശംജാതിയും മതവും സമ്പത്തുമൊക്കെ നോക്കി പ്രണയിച്ചോളാന്‍ !! (ജാതകം നോക്കാന്‍ പറയാഞ്ഞതില്‍ എനിയ്ക്കിപ്പോഴും അത്ഭുതംജാതി-മതാതീത വിവാഹങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരായിരുന്നു ഭൂരിപക്ഷവുംരസകരമായ ഒരു സത്യം മനസിലായിനമുക്കിപ്പൊഴും പ്രണയം ഒരു 'taboo' ആണ്കവികള്‍ക്ക് കവിത എഴുതാനും സംവിധായകന് പടം പിടിക്കാനും പിന്നെ ടെലിവിഷന്‍ പരസ്യങ്ങളില്‍ മേമ്പൊടിക്ക് ചേ ര്‍ക്കാനുമൊക്കെ ഉപയോഗിക്കാവുന്ന ഒരു സങ്ങതിയാണ് നമുക്കത് (ചുരുങ്ങിയത് മുതിര്‍ന്നവര്‍ എന്നു വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തിനെങ്കിലും)

ഇതു പക്ഷേ അടുത്തകാലത്തൊന്നും തുടങ്ങിയതല്ലജാതിവ്യവസ്ഥ ഭാരതത്തില്‍ വേരോടിത്തുടങ്ങിയ കാലം മുതല്‍ തന്നെ ഇത്തരം വിവാഹങ്ങളെ സമൂഹം എതിര്‍ത്തുപോന്നിട്ടുണ്ട് കര്‍ശനമായി പാലിക്കപ്പെട്ട എന്റോഗാമിയാണ് (ഒരു ഗോത്രം/മതംജാതി യ്ക്ക് ഉള്ലില്‍ നിന്നു മാത്രം വിവാഹം കഴിക്കുന്ന രീതിഇന്ത്യയിലെ ജാതി വ്യവസ്ഥയെ ഇന്നത്തെ ഭീകരമായ അവസ്ഥയില്‍ എത്തിച്ചത്ഏറ്റവും താഴെ തട്ടിലായിപ്പോയ ദലിതര്‍ ഒഴികെയുള്ളവര്‍ സ്വയം വലിയവര്‍ എന്നു വിശ്വസിച്ചുതാഴെ തട്ടിലുള്ളവരുമായി സംബന്ധം പോയിട്ട് സംസര്‍ഗം പോലും ഇല്ലാതിരുന്ന ഒരു കാലം !


ആധുനിക ഭാരതത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ intercaste marriage നടന്നത് 1889ലായിരുന്നു എന്ന് വിക്കിപ്പീഡിയ പറയുന്നുജ്യോതിറാവു ഫൂലെയുടെ മകന്റെ വിവാഹം ജാതി വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളില്‍ മറക്കാനാവാത്തതാണ് അദ്ദെഹത്തിന്റെ പേര്കേരളത്തിലും ജാതി വ്യവസ്ഥയ്ക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ശ്രീനാരായണ ഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയും പോലുള്ള നവോത്ഥാനനായകരുടെ പ്രവര്‍ത്തനം മൂലമാണ്ശക്തമായ ഇടതുപക്ഷ ബോധവും വിദ്യാഭ്യാസവിപ്ലവവും ജനങ്ങളില്‍ എഗലിറ്റെറിയന്‍ ചിന്തകള്‍ നാട്ടി.

ഇന്ത്യയിലിന്ന് ജാതി-മതാതീത വിവാഹങ്ങള്‍ക്ക് നിയമസാധുതയുണ്ട് - 1954 ലെ Special marriages act വഴിഎങ്കിലും സമൂഹം ഇന്നും പഴയപടിയാണ്ദുരഭിമാനക്കൊലകളിലെ മിക്ക കെസുകളിലും ക്രിത്യമായ അന്വെഷണമോ ശിക്ഷയോ ഉണ്ടായില്ലസമൂഹവും പോലീസും പ്രണയിച്ചവരെയാണ് തെറ്റുകാരായി കണ്ടത്പക്ഷേ തെറ്റെന്തെന്നു മാത്രം മനസിലാവുന്നില്ല.പരസ്പരം സ്നേഹിക്കുന്നത് എങ്ങനെയാണ് തെറ്റാവുന്നത് ?

നാം നേടിയ പുരോഗതിഅത് എത്രത്തോളമായിരുന്നാലും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്ആള്‍ദൈവങ്ങളിലും അന്ധവിശ്വാസങ്ങളിലും അഭയം പ്രാപിക്കുകയാണ് ഇന്ത്യന്‍ മധ്യവര്‍ഗംഈയിടെ അറസ്റ്റിലായ ആശാറാം ബാപ്പു എന്ന വിശ്വാസവ്യവസായിയെ വളര്‍ത്തിയതില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും വ്യക്തമായ പങ്കുമുണ്ട്വാലന്റൈന്സ് ദിനത്തെ 'മാത്ര് പിത്ര് പൂജന്‍ ദിവസ് ആയി തന്റെ ആശ്രമങ്ങളില്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത ബാപ്പുവിനെ ഏറ്റുപിടിച്ച് ഛത്തിസ് ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് സര്‍ക്കാര്‍ വിദ്യാലയങ്ങലിലും അത് സര്‍ക്കുലറായയയ്ക്കുകയാണുണ്ടായത്ബി ജെ പിക്ക് അദ്ദേഹം രാജഗുരുവായിരുന്നുആള്‍ ദൈവങ്ങളും മത സംഘടനകളും നടത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസകടകളിലെല്ലാം വില്‍ക്കുന്നത് ഇത്തരം മൂല്യങ്ങളാണ്ജാതിമതസങ്കുചിത ചിന്തകളും അന്ധ വിശ്വാസങ്ങളുംശരീരത്തില്‍ ബാധ കയറിഅത് ഒഴിപ്പിക്കുകയാണ് എന്നു പറഞ്ഞാണ് ആശാറാം സ്ക്കൂല്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചത്പ്രണയവിവാഹങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണങ്ങളായിരുന്നു അദ്ദേഹം നടത്തിയത്ഇളവരസന്റെ മരണത്തിനു കാരണമായത് മിശ്രവിവാഹങ്ങള്‍ക്കെതിരെ പി എം കെ (പട്ടാളി മക്കള്‍ കക്ഷിനടത്തിയ പ്രചരണമാണ്അതിന്റെ കാര്‍മികത്വം വഹിച്ചത് കേന്ദ്ര മന്ത്രിയായിരുന്ന അന്പുമണി രാംദാസും.

ഒടുവിലത്തെ പ്രതീക്ഷയായിരുന്ന ജുഡിഷ്യറിയും നമ്മെ നാണം കെടുത്തിക്കൊണ്ട് ഈയിടെ ഒരു വിധി പ്രസ്താവിക്കുകയുണ്ടായി.

ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച ഗുല്‍ രുഖ് ഗുപ്ത എന്ന പാഴ്സി വനിതയാണ് പാഴ്സി ക്ഷെത്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയ മത പൗരോഹിത്യത്തിനെതിരെ ഗുജറാത്ത് ഹൈക്കൊടതിയെ സമിപിച്ചത്പക്ഷേ "Special marriage act” വഴി വിവാഹിതരാവുമ്പോള്‍ ഒരു സ്ത്രീ യാദ്ര്ശ്ചയാ ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറ്റപ്പെടുന്നു എന്നാണു കോടതി വിധിച്ചത്. (Goolrokh A Contractor v. Burjor Pardiwala, President & Ors. (SCA 449/2010) case, on March 23, 2012) ഏതൊരു വ്യക്തിക്കും താത്പര്യമുള്ള മതം പിന്തുടരാനുള്ള മൗലികാവകാശം വാഗ്ദാവം ചെയ്യുന്ന article 25 ന്റെ നഗ്നമായ ലംഘനമായിഈ വിധിആക്ടിന്റെ പുരോഗമനപരമായ മാനങ്ങളെ പരിഹസിക്കുന്ന ഒന്നായിത്തീര്‍ന്നു ഈ വിധികറുത്ത കോട്ടിന്റെ മറനീക്കി ജഡ്ജിമാരിലെ യാധാസ്ഥിതികത്വം പുറത്തു വരുന്നത് ഇത്തരം വിധികളിലാണ്സ്ത്രീധനം സ്വീകരിച്ചു എന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ അം ഗീകരിച്ചതും ഈയിടെ വാര്‍ത്തയായിരുന്നു.

ജാതി വ്യവസ്ഥ അവസാനിപ്പിക്കാന്‍ മിശ്രവിവാഹങ്ങള്‍ക്കേ സാധിക്കൂ എന്ന് ഭരണഘടനാശില്‍പ്പി ബി ആര്‍ അംബേദ്ക്കര്‍അദ്ദേഹത്തിന്റെ രാജ്യത്തിലാണ് മിശ്രവിവാഹത്തെക്കുറിച്ചുള്ള പാഠഭാഗത്തിന്റെ പേരില്‍ പാഠപുസ്തകം കത്തിക്കപ്പെട്ടത്അതിനു നേത്ര്ത്വം കൊടുത്തവര്‍ ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നുഎന്തു വിദ്യാഭ്യാസമാണിവര്‍ക്ക് സമൂഹത്തിനു നല്‍കാനുള്ളത് ?


ഒറ്റയ്ക്ക് ഒരു ഭരണകൂടത്തിന് ഒരിക്കലും ഒരു സമൂഹത്തെ മാറ്റിയെടുക്കാന്‍ സാധിക്കില്ലഅത് എത്രത്തോളം വിപ്ലവാത്മകമായാലുംമാറേണ്ടത് മനുഷ്യരാണ്നമ്മള്‍പക്ഷേ എന്തുകൊണ്ടതു സം ഭവിക്കുന്നില്ല?

നമ്മുടെ കുടുംബങ്ങളില്‍ തന്നെയാണു പ്രശ്നം.

എത്ര കുടുംബങ്ങളില്‍ ഇപ്പോഴും സ്നേഹം നിലനില്‍ക്കുന്നു ?

സ്നേഹം ഒരു വ്യക്തിയെ ഇഷ്ടമായി പരസ്പരബഹുമാനത്തില്‍ നിന്ന് ഉടലെടുക്കുന്ന സ്നേഹംഅപൂര്‍വമാണത്ഒരു വ്യക്തി ഭാര്യയെ സ്നേഹിക്കുന്നത് അവള്‍ ഭാര്യയായതുകൊണ്ടാണ്ഭാര്യയായത് സ്നേഹിച്ചതുകൊണ്ടല്ലമക്കളെ സ്നേഹിക്കുന്നത് അവരെ പഠിപ്പിക്കുന്നത് അവര്‍ മക്കളായതു കൊണ്ടാണ്അല്ലാതെ അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടുള്ള യധാര്ഥ സ്നേഹമല്ല.
ഇതു തന്നെയാണ് അടുത്ത തലമുറകളീലേക്കും പകരുന്നത്.

ഒരു കുട്ടി ജനിക്കുമ്പോള്‍അവന്‍ മനുഷ്യനാകും മുന്പ് ഒരുപാട് വിലാസങ്ങള്‍ കിട്ടുന്നുഇന്നയാളൂടെ മകന്‍ കൊച്ചുമകന്‍ അങ്ങനെയങ്ങനെആ വിലാസങ്ങള്‍ ബാധ്യതകളാവുന്നുഅവനു ലഭിക്കുന്ന സ്നേഹം വന്‍ പലിശയ്ക്ക് കൊടുക്കുന്ന വായ്പയാണ് പിന്നീട് എണ്ണിയെണ്ണി കണക്കു പറയാനുണ്ട്കണക്കുപുസ്തകം പലകുറി തുറക്കപ്പെടുന്നുഅവനു പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോള്‍സ്വന്തം ഇഷ്ടപ്രകാരം ഒരു തൊഴിലിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍അവന്‍ പ്രണയിക്കുമ്പോള്‍..

അവരവനു വെച്ചു നീട്ടുന്നുണ്ട് അവന്റെ കാശു കിട്ടാത്ത തൊഴിലിനു പകരം മൂല്യവും മാന്യതയും കൂടിയ ജോലിതാഴ്ന്ന ജാതിക്കാരിയായസ്ത്രീധനം തരാത്ത അവന്റെ കാമുകിക്ക് പകരം കുടുംബ അഭിമാനത്തിന് ചേര്‍ന്നസ്ത്രീധനം തരുന്ന ഒരു അമ്മായി അച്ഛന്‍.

ജനിക്കുന്ന കുട്ടി അവളാണെങ്കില്‍ പിന്നെയും കഷ്ടമാണ് അവസ്ഥജനിക്കുന്ന നാള്‍ മുതല്‍ അമ്മയും അഛനും അവളെ സ്വപ്നം കാണുന്നത് വിവാഹവേഷത്തിലാണ്രക്ഷിതാക്കളുടെ എറ്റവും വലിയ സ്വപ്നമാണവളുടെ വിവാഹംഅതിന് അവളെ ഒരുക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യംഈ  ദൌര്‍ബല്യം   പരമാവധി ചൂഷണം ചെയ്യാന്‍ ജ്വല്ലറികളും സില്‍ക്ക് സാരീ ഷോറൂമുകളുമുണ്ട്.

വിവാഹക്കമ്പോളത്തില്‍ നല്ല മൂല്യമുള്ളതും എന്നാല്‍ വലിയ  കാലതാമസം എടുക്കാത്തതുമായ ഒന്നായിരിക്കണം വിദ്യാഭ്യാസംപണ്ടത് ബി എ ബി എഡ് ആയിരുന്നുഇപ്പോള്‍ ഡോക്ടര്‍ ആണ്അല്ലെങ്കില്‍ ബി ടെക്കാശുണ്ടെങ്കില്‍ അതും റെഡിയാണ്അവളുടെ സ്വപ്നങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ പ്രത്യേകിച്ച് വിലയൊന്നുമില്ല.

അവള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ കണ്ടെത്തുന്ന വരനെ സ്നേഹിക്കുക എന്നത് അവളുടെ കടമയാണ്വിവാഹമോചനങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ഭീകരപരിവേഷം മൂലം ഈ വരന്‍ എത്ര മാത്രം മോശം വ്യക്തിയായാലും അവനെ സഹിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതയാവുകയും ചെയ്യുന്നുഅധവാ അവള്‍ സധൈര്യം വിവാഹമോചനം  എന്ന തിരുമാനം എടുത്താല്‍ തന്നെ ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരു തൊഴിലെടുക്കാന്‍ പ്രാപ്തി അവള്‍ നേടിയിരിക്കുകയുമില്ലകല്യാണം കഴിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ അവളെ പഠിപ്പിച്ചത്ജോലി ചെയ്യാനും സമ്പാദിക്കാനുമല്ലല്ലോ!

വിദ്യാഭ്യാസം സിദ്ധിച്ചഉപരിവര്‍ഗത്തിന്റെ അവസ്ഥയാണിത്താഴെക്കിടയില്‍ ഇപ്പോഴും ശൈശവവിവാഹങ്ങള്‍ നിലനില്‍ക്കുന്നുപെണ്‍കുട്ടിയെ ആണ്‍ വീട്ടുകാര്‍ക്ക് വില്‍ക്കുന്ന ചടങ്ങാവുകയാണ് വിവാഹങ്ങള്‍എന്റെ പ്രായമുള്ളഎന്റെ കൂടെ പഠിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ അമ്മമാരാണ്പതിനെട്ടു വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്ആ വിലക്ക് എടുത്തുമാറ്റാനാവശ്യപ്പെട്ട് ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നുഇറച്ചിക്ക് പതിനാറാം വയസില്‍ തന്നെ മൂപ്പെത്തുമത്രെമൂപ്പുകൂടിയ ഇറച്ചിക്ക് രുചിയുണ്ടാവില്ലെന്ന്. !!

ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്- "അനുസരണം നല്ലശീലം", “മുതിര്‍ന്നവരെ ബഹുമാനിക്കണം". യോജിക്കുന്നുപക്ഷേ പ്രായത്തില്‍ മുതിര്‍ന്നു എന്നുകൊണ്ടു മാത്രം എങ്ങനെയാണ് ഇത്തരം കൊള്ളരുതായ്മകള്‍ക്കുവേണ്ടി വാദിക്കുന്നവരെ അംഗീകരിക്കുക?

നമ്മുടെ അനുസരണശീലത്തെ ചൂഷണം ചെയ്തുകൊണ്ട് തന്നെയാണ് എല്ലാ അനീതിയും ദുരാചാരങ്ങളും ഇവിടെ നിലനിന്നുപോന്നത്സതിയും അയിത്തവും ശൈശവവിവാഹവും .. എല്ലാംനമ്മുടെ നിശബ്ദതയാണ് ഇളവരസനെ കൊന്നത്പലരെയും ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്നത്നമ്മുടെ നിശബ്ദതമൂലമാണ് ശ്രീനാരായണഗുരുവിന്റെ പേരില്‍ ജാതി പാര്‍ട്ടി നടത്തി ചിലര്‍ നമ്മുടെ കേരളത്തെ പരിഹസിക്കുന്നത്ജാതിപ്പേരു പറഞ്ഞ് മന്ത്രിസ്ഥാനത്തിനായി ലേലം വിളിച്ച് ജനാധിപത്യത്തിനുനേരെ കൊഞ്ഞനം കുത്തുന്നത്ഈ നിശബ്ദത നീണ്ടു പോവുമ്പോള്‍ ഇവിടെയും കൊല്ലപ്പെടും ചിലര്‍പക്ഷേ നമ്മള്‍ നല്ലശീലക്കാരാണ്മാതാപിതാക്കളെ അനുസരിക്കുന്നവരാണ്.

നമ്മള്‍ നിശബ്ദരായിരിക്കുംനമ്മുടെ നേരെ ഒരു കൊലക്കത്തി നീളുവോളം .
Saturday, June 1, 2013

അന്ന് ചോദിക്കാൻ മറന്നത്..

കാടു പിടിച്ചു കിടന്ന ആ ഇടവഴി
എന്നിലേക്കുള്ളതായിരുന്നു.


അതിന്റെ വക്കിൽ
ഒരിക്കലും പൂക്കില്ലെന്ന്
ഞാൻ കരുതിയ ഗുൽമോഹർ


ആദ്യമായി പൂത്തത്


നിന്റെ കാലടികൾ
അതിന്റെ നിഴലിൽ
പതിഞ്ഞ നാളാണ്.


പുസ്തകത്താളുകളിൽ പിറന്ന നിശബ്ദത
നിന്റെ ചിരികളിലാണുടഞ്ഞത്.


നിന്റെ കവിതകളുടെ
അർത്ഥാന്തരങ്ങളിൽ
എന്റെ മനസിന്റെ ദേശാടനം..


വീണ്ടും വരുമെന്നുറപ്പു തന്ന്
നീ തിരിച്ചു നടന്നപ്പോൾ


നിന്റെ മുടിയിഴകളിൽ
കാറ്റു പടരുന്നതും നോക്കി
കാഴ്ച്ചയിൽ നിന്ന് നീ മായുവോളം


ഞാൻ നിന്നിരുന്നു.


വരണമൊരുനാളെനിക്ക്;
ഒരു വസന്തകാലത്ത്,
നിന്റെ ഇടവഴിയിലൂടെ.


അവിടെയുമുണ്ടോ,
എന്നെയും കാത്ത്
ഒരു പൂക്കാത്ത ഗുൽമോഹർ ?

Monday, April 15, 2013

Reminiscencing a human being

Today, I met a 'young' old man in bus, who sat right next to me from chalikkara to kutyadi. He asked where I was goin' and all, I said that I was turning eighteen and so decided to go waynad alone to meet my dad's old colleague (also a best friend) and have my birthday lunch with them.

He smiled and looked at me, there was something unusual in his eyes. Then he asked, showing me an ad of Kalyan ...Jewellers (that trust one) and asked what I thought about it. "A catchy one"- replied me. Next question was indeed eerie- "do you love?".

"Not yet"- I lied as usual.

He asked me, pointing at the boy whose image was slightly blurred in the newspaper ad, If I had ever thought about the "trust" that boy kept on that girl..

He harped on about imperialism, Stagnant society, and the way first utilized the second. In a sonorous voice filled with enormous generosity, He talked about love. He told me never to be confined by them who deter doing right!

He said good bye wishing me a successful life and walked away. I didn't even get a chance to ask his name...

#It was a dream. And I know that It won't be something more.

Link list