ലെമ്മിംഗ്

സ്വന്തം  തലയോട്ടിയോടു ചേര്ത്തു വച്ച പിസ്റ്റളിന്റെ കാഞ്ചിയില്‍ അയാളുടെ  കൈവിരല്‍ സ്പറ്ശിച്ചിരുന്നു. അച്ചടക്കമില്ലാത്ത് അയാളുടെ തലമുടിയെ ഒന്നനക്കിക്കൊണ്ടു കടന്നുഇപോയ കാറ്റിന്‍ രക്തത്തിന്റെ ഗന്ധമായിരുന്നു. തണുത്തു മരവിച്ച കാല്പാദങ്ങള്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര അയാള്ക്ക് അല്പം  ആശ്വാസം  പകറ്ന്നു, അതിനൊരല്പം  ചൂടുണ്ടായിരുന്നു.
         ഇന്നു രാവിലെ വരെ തനിക്കു ഭക്ഷണം  വിളമ്പിത്തന്ന ലിസായുടെ ഞരമ്പിലൂടെ ഓടി നടന്നവയല്ലേ ഇവയിലോരോ കണങ്ങളും..?
         അവള്ക്ക് പരിഭവമൊന്നുമില്ലായിരുന്നു. ഉച്ചയ്ക്കും  വൈകീട്ടും  തെമ്സിനെ തഴുകിവന്ന കാറ്റായിരുന്നു അമാശയതിന്‍ സാന്ത്വനമായെത്തിയത്. എന്നിട്ടും  ആ പാത്രത്തിലെ അവസാനത്തെ ബ്രഡ്ഡു കഷണങ്ങളിലും  ജാം  പുരട്ടി പീറ്ററിന്റെയും  ജോണിന്റെയും  കുഞ്ഞുകരങ്ങളിലേല്പിക്കുമ്പോഴും  അവള്‍ വിധിയെ പഴിച്ചില്ല. പാവം, താനെന്നെ നരകത്തെയാണല്ലോ അവള്ക്കീ ഭൂമിയിലനുഭവിക്കേണ്ടി വന്നത്..
         പീറ്ററും  ജോണും; അവരുടേ പ്രതീക്ഷകളുടെ പാറാവുകാരായിരുന്നു അവര്. എരിപൊരികൊള്ളുന്ന വയറുമായി എ സ്ക്വയറിനോടും  ബി സ്ക്വയറിനോടും  മല്ലടിക്കുന്നതു കാണുമ്പോള്‍ കണ്തടങ്ങള്‍ നനഞ്ഞിട്ടുണ്ട്; പലപ്പോഴും..
         അപ്പോള്‍ മനസ്സിലെത്തും  തന്റെ കുട്ടിക്കാലം. പപായുടെ കാറില്‍ സ്ക്കൂള്‍ മുറ്റത്തെത്തിയന്നലുകള്‍... അദ്ദേഹത്തിന്റെ മടിയില്‍ കിനാവുകണ്ട നിമിഷങ്ങള്‍..പണപ്പെട്ടിയുമ്മയി മാനേജറ് വരുമ്പോള്‍ കൗതുകമായിരുന്നു; ഭംഗിയായടുക്കിയ പച്ചക്കടലാസുകെട്ടുകള്‍.. ഇഷ്ട്ടമുള്ളത്ര എടുക്കാം; വാരിയെറിയാം.. പണം  കളിപ്പാട്ടമായ നാളുകള്‍..
         ഡ്യൂക്കാട്ടിയിലെ കൗമാരം .. അതിനുമുണ്ട് ധാരാലിത്തത്തിന്റെ കഥ. അച്ഛന്‍ ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന ഡ്യൂക്കട്ടി ബൈക്ക്; കോളേജിലേക്കുള്ള യാത്രകളെ രാജകീയമാക്കി.. അതിന്റെ പിന്സീറ്റിലതിഥിയായെത്തിയ ലിസാ; പിന്നെ വീടിന്റെ നായികയായി..
        മരണാക്കിടക്കയില്‍ വച്ച് പിതാവു കയ്യില്‍ വച്ചുതന്ന ബിസിനസ് സാമ്രാജ്യം  കൊത്തിപ്പറക്കാന്‍ മാനേജറ്ക്ക് അധികകാലം  വേണ്ടിവന്നില്ല. സ്വന്തം  ശ്രമഫലമായി പിടിച്ചുകയറിയതായിരുന്നു ആ ക്ളറ്ക്കുദ്യോഗത്തില്‍. എന്നിട്ടും..
        വിധിയാണ്.. മാന്ദ്യമല്ല!

        അയാള്‍ കണ്ണു ചിമ്മി. മെല്ലിച്ച കൈവിരലുകള്‍ കാഞ്ചിയിലമറ്ന്നു. ഒരു ബുള്ളറ്റ്; തലയോട്ടി തകര്ത്ത്; ഓറ്മ്മക്ളെ മരവിപ്പിച്ച് കടന്നുപോയി. മരണം  മണത്തതുകൊണ്ടാവാം; മേല്കൂരയില്‍ കൂടുകൂട്ടിയ മാടപ്പിറാവ് കുറുകിക്കൊണ്ട് പറന്നുപോയി.

        എല്ലാം  ആ കുറിപ്പിലൊതുങ്ങി; ലിസ്സായുടെ പ്രതീക്ഷകളും അവയുടെ കാവല്കാരും.. എല്ലാം! പട്ടിണിയും  നശിച്ചപ്രതീക്ഷകളും  മേശമേലെ ആ കടലാസില്‍ നിറഞ്ഞിരുന്നു.. മ്ര്തമായ ആ നാലു ശരീരങ്ങള്‍ ചോദ്യചിഹ്നമായി.
        അപ്പോള്‍ നിലത്തുവീണുകിടന്ന നോട്ടുപുസ്തകത്തിലെ ഏ സ്ക്വയറിലേക്കു കടക്കുകയായിരുന്നു രക്തം  !(ലെമ്മിംഗ് ;http://en.wikipedia.org/wiki/Lemming.  ഒരു തരം  റോഡെന്റ്; ക്ഷാമം  അനുഭവപ്പെടുമ്പോള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്നു പറയപ്പെടുന്നു.)

Comments