അന്ന് ചോദിക്കാൻ മറന്നത്..

കാടു പിടിച്ചു കിടന്ന ആ ഇടവഴി
എന്നിലേക്കുള്ളതായിരുന്നു.


അതിന്റെ വക്കിൽ
ഒരിക്കലും പൂക്കില്ലെന്ന്
ഞാൻ കരുതിയ ഗുൽമോഹർ


ആദ്യമായി പൂത്തത്


നിന്റെ കാലടികൾ
അതിന്റെ നിഴലിൽ
പതിഞ്ഞ നാളാണ്.


പുസ്തകത്താളുകളിൽ പിറന്ന നിശബ്ദത
നിന്റെ ചിരികളിലാണുടഞ്ഞത്.


നിന്റെ കവിതകളുടെ
അർത്ഥാന്തരങ്ങളിൽ
എന്റെ മനസിന്റെ ദേശാടനം..


വീണ്ടും വരുമെന്നുറപ്പു തന്ന്
നീ തിരിച്ചു നടന്നപ്പോൾ


നിന്റെ മുടിയിഴകളിൽ
കാറ്റു പടരുന്നതും നോക്കി
കാഴ്ച്ചയിൽ നിന്ന് നീ മായുവോളം


ഞാൻ നിന്നിരുന്നു.


വരണമൊരുനാളെനിക്ക്;
ഒരു വസന്തകാലത്ത്,
നിന്റെ ഇടവഴിയിലൂടെ.


അവിടെയുമുണ്ടോ,
എന്നെയും കാത്ത്
ഒരു പൂക്കാത്ത ഗുൽമോഹർ ?

Comments

  1. അര്‍ജുന്‍ വാക്കുകള്‍ക്കപ്പുറം വരികളിലെ മനോഹാരിത...

    ആശംസകള്‍.....

    ReplyDelete

Post a Comment

Popular Posts